ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടുകളിലധികം സമുദായത്തിന് നൽകിയ സേവനത്തിന്റെ അംഗീകാരമായി ബ്രൂക്ലിൻ രൂപത ഷീബ ഗ്ലാഡ്സനെ (ബിന്ദു ചെറിയപറമ്പിൽ) "ഷൈനിംഗ് സ്റ്റാർ' ബഹുമതി നൽകി ആദരിച്ചു.
അമേരിക്കയിലെ ഏറ്റവും അധികം വംശീയ വൈവിധ്യമുള്ള ബ്രൂക്ലിൻ രൂപത സമുദായത്തിന്റെ മേന്മയ്ക്ക് നൽകുന്ന അർപ്പിത സേവനത്തിന് വ്യക്തികൾക്ക് ഓരോ വർഷവും നൽകുന്ന ഈ ബഹുമതിയെ ആ വ്യക്തികളുടെ കഠിനാധ്വാനത്തിന്റെയും സംസ്കാര പാരമ്പര്യത്തിന്റെയും അന്തർ വംശീയ സൗഹൃദ പോഷണത്തിന്റെയും ആഘോഷം കൂടിയായി ആണ് കണക്കാക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിൽ നിന്ന് മുംബൈ അതിരൂപതയിലെ ടിം ചെറിയപറമ്പിലിനെ വിവാഹം ചെയ്തതോടെ ലത്തീൻ ആരാധനാക്രമം സ്വീകരിച്ച ഷീബ 2001ൽ അമേരിക്കൻ ഐക്യനാടുകളിലേക്കു കുടിയേറിയതു മുതൽ ന്യൂയോർക്ക് സിറ്റിയിലെ ക്യൂൻസ് ഔർ ലേഡി ഓഫ് ദി സ്നോസ് ഇടവകപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ ശക്തിക്കും നിലനിൽപ്പിനും ഉയർച്ചയ്ക്കും വേണ്ടി അനവരതം പ്രവർത്തിക്കുകയായിരുന്നു.